മദ്യപരായ ഭർത്താക്കൻമാരെ കൊണ്ട് ജീവിതം വഴിമുട്ടിയ യുവതികൾ വീടുവിട്ടിറങ്ങി പരസ്‌പരം വിവാഹിതരായി. ഉത്തർപ്രദേശിലെ ഗോരഖ്‌പുരിലാണ് സംഭവം. ദിയോറിയയിലെ ശിവക്ഷേത്രത്തില്‍വച്ചാണ് കവിതയും ഗുഞ്ചയും വിവാഹിതരായത്.
ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. സമാന ദുഃഖിതരാണെന്ന് തിരിച്ചറിഞ്ഞതോടെ ആറുവർഷത്തെ സൗഹൃദത്തിനൊടുവിൽ വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. വിവാഹ ചടങ്ങിൽ ഗുഞ്ച വരന്റെ വേഷത്തിലെത്തി കവിതയുടെ നെറ്റിയിൽ സിന്ദൂരം ചാർത്തി ശേഷം ഇരുവരും പരമ്പരാഗത രീതിയില്‍ വരണമാല്യവും ചാർത്തി.

