എട്ടു മാസം ഗര്‍ഭിണിയായ യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലറ കോട്ടൂർ മണി വിലാസത്തിൽ ഭാഗ്യ (21) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ വൈകിട്ട് നാലു മണിയോടെ കിടപ്പു മുറിയിൽ ഷാൾ ഉപയോഗിച്ചു ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവിന്റെ അമിത മദ്യപാനത്തിൽ മനം നൊന്ത് ജീവനൊടുക്കിയതാകാമെന്ന് പൊലീസ് സൂചിപ്പിച്ചു. ഉച്ചയ്ക്കു രണ്ടു മണിയോടെ ഭർത്താവ് മദ്യപിച്ച് ഇരിക്കുന്നത് കണ്ട് മനോവിഷമത്തിൽ മുറിയിൽ കയറി വാതിൽ പൂട്ടുകയായിരുന്നു. മറ്റു കുടുംബാംഗങ്ങൾ ഭാഗ്യയോടു പിണക്കത്തിലായിരുന്നു. ഭാഗ്യയുടെ കുടുംബ വീട്ടിലാണ് ഭർത്താവുമൊത്ത് താമസിച്ചിരുന്നത്. ഭർത്താവ് കൂട്ടുകാരെ വിളിച്ചു വരുത്തി വീട്ടിൽ മദ്യപാനം പതിവായിരുന്നത് ഭാഗ്യ ചോദ്യം ചെയ്തിരുന്നു. ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ മാറ്റി. ഇന്ന് ആർഡിഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തും. പാങ്ങോട് പൊലീസ് കേസ് എടുത്തു.
English Summary: Husband’s drinking: Pregnant woman hanged
You may like this video also