ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമാതാരങ്ങൾക്ക് പുറമെ മൂന്ന് പേർക്കും കൂടി നോട്ടീസ് അയച്ച് എക്സൈസ്. മുൻ ബിഗ് ബോസ് താരം, ഒരു മോഡൽ, സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു വ്യക്തി എന്നിവർക്കാണ് നോട്ടീസ് അയച്ചത്. തസ്ലിമയുമായി ഇവർ സാമ്പത്തിക ഇടപാടുകൾ നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
കഴിഞ്ഞ ദിവസമാണ് നടൻ ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും എക്സൈസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് അയച്ചത്. ഒരാഴ്ചക്കുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഹാജരാകാനാണ് നിർദ്ദേശം.

