Site iconSite icon Janayugom Online

ഹൈദരാബാദ് കൂട്ട ബലാത്സംഗം; രണ്ട് പേര്‍ കൂടി അറസ്റ്റില്‍

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ വച്ച് കൂട്ടബലാത്സംഗം ചെയ്‌ത സംഭവത്തിൽ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം അഞ്ചായി. പ്രായപൂർത്തിയാകാത്തവരാണ് ഇന്ന് പിടിയിലായത്. പ്രതികൾ എല്ലാവരും പ്ലസ്ടു വിദ്യാർത്ഥികളാണെന്നാണ് പൊലീസ് വ്യക്തമാക്കി.

മെയ് 28‑നായിരുന്നു കാറിനുള്ളിൽ പെൺകുട്ടിയെ വിദ്യാർത്ഥികൾ ചേർന്ന് ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയത്. മറ്റ് പ്രതികളും ഉന്ന തരുടെ മക്കളാണെന്നാണ് വിവരം. ഹൈദരാബാദിൽ ജൂബിലി ഹിൽസിലാണ് സംഭവം. 17 വയസുള്ള പെൺകുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പോക്സോ നിയമപ്രകാരവും ഐപിസി 376 ഡി അനുസരിച്ചുമാണ് കേസെടുത്തിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. 

Eng­lish Summary:Hyderabad gang-rape; Two more arrested
You may also like this video

Exit mobile version