തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആളില്ലാത്തതിനാൽ ബിജെപി പ്രവർത്തകരോട് ക്ഷോഭിച്ച് സുരേഷ് ഗോപി. തൃശ്ശൂരിൽ നടന്ന പ്രചാരണത്തിന് സ്ത്രീകൾ ഉൾപ്പടെയുള്ള പ്രവർത്തകരോട് പരസ്യമായി തട്ടിക്കയറുകയായിരുന്നു. എനിക്ക് വോട്ട് കിട്ടാനുള്ള ശ്രമങ്ങൾ നടത്തിയേ പറ്റൂ. നിങ്ങൾ ആരും ഇതിനു വേണ്ടിയല്ല പ്രവർത്തിക്കുന്നത്. ഈ രീതിയിലാണ് പ്രവർത്തനം പോകുന്നതെങ്കിൽ തിരുവനന്തപുരത്തേക്ക് പോയി രാജീവ് ചന്ദ്രശേഖരന് വേണ്ടി പ്രവർത്തിക്കുമെന്നും സുരേഷ് ഗോപി പ്രവർത്തകരോട് പറയുകയായിരുന്നു. കാര്യങ്ങൾ ഭയങ്കര കഷ്ടമാണ്. എന്താണ് ബൂത്ത് പ്രസിഡന്റിന്റെ ജോലി? ആളില്ലാത്ത സ്ഥലത്തേക്ക് എന്നെ എന്തിനു കൊണ്ടുവന്നുവെന്നും സുരേഷ് ഗോപി കയർത്തു ചോദിക്കുകയാണ്. വോട്ട് വാങ്ങി താരനാണെങ്കിൽ വോട്ട് ചെയ്യുന്ന പൗരനെ കണ്ട് പ്രവർത്തിക്കാനും സുരേഷ് ഗോപി പ്രവർത്തകരോട് പറയുന്നുണ്ട്.
English Summary:I can only try to get votes; Suresh Gopi angry with BJP workers
You may also like this video
