Site iconSite icon Janayugom Online

കോവാക്സിന്‍ ബൂസ്റ്റര്‍ ഡോസ് ഫലപ്രദമെന്ന് ഐസിഎംആര്‍

കോവിഡ് വകഭേദങ്ങളെ ബൂസ്റ്റർ ഡോസ് വലിയ തോതില്‍ പ്രതിരോധിക്കുമെന്ന് പഠനം. ഒമിക്രോൺ ഉൾപ്പെടെ ആശങ്കയുള്ള മറ്റ് വകഭേദങ്ങളെയും നിര്‍വീര്യമാക്കുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും ഭാരത് ബയോടെക്കും നടത്തിയ പഠനത്തില്‍ പറയുന്നു.

കോവിഡിൽ നിന്നുള്ള സംരക്ഷണം തുടരുന്നതിന് ബൂസ്റ്ററുകൾ ആവശ്യമാണെന്ന് പഠനം വ്യക്തമാക്കുന്നു. ബൂസ്റ്റര്‍ ഡോസിലൂടെ പ്രതിരോധശേഷി കൂടുതൽ കാലം നിലനിർത്താനാകുമെന്നും പഠനത്തില്‍ പറയുന്നു. രണ്ട് ഡോസ് കോവാക്സിൻ സ്വീകരിച്ച 51 പേരിലാണ് പഠനം നടത്തിയത്. അതില്‍ രണ്ടാമത്തെ ഡോസ് കഴിഞ്ഞ് ആറ് മാസത്തിനും മൂന്നാമത്തെ (ബൂസ്റ്റർ) ഡോസ് സ്വീകരിച്ച് 28 ദിവസത്തിനുശേഷവുമുള്ള മാറ്റങ്ങളെയും അടിസ്ഥാനമാക്കിയാണ് വിലയിരുത്തല്‍.

Eng­lish Sum­ma­ry: ICMR says cov­ax­in boost­er dose is effective
You may like this video also

Exit mobile version