Site iconSite icon Janayugom Online

കോവിഡിന് ചെലവുകുറഞ്ഞ റാപ്പിഡ് ടെസ്റ്റ് കിറ്റുമായി ഐസിഎംആര്‍: രണ്ടാഴ്ചയ്ക്കുള്ളില്‍ വിപണിയില്‍ ലഭ്യമാകും

RTlamp testRTlamp test

കോവിഡ് പരിശോധനയ്ക്ക് ചെലവുകുറഞ്ഞ റാപ്പിഡ് ടെസ്റ്റ് കിറ്റുമായി ഐസിഎംആര്‍( ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്). ചെന്നൈ, ഡല്‍ഹി ആസ്ഥാനമായുള്ള കമ്പനികളാണ് പുതിയ പരിശോധനാ കിറ്റുകള്‍ ഉല്പാദിപ്പിക്കുന്നത്. നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് വൈറോളജി സംയുക്തമായാണ് പുതിയ റാപ്പിഡ് ടെസ്റ്റ് കിറ്റായാ ആര്‍ടി-എല്‍എഎംപി കിറ്റുകള്‍ ഉല്പാദിപ്പിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അടുത്ത രണ്ടാഴ്ചയോടെ കിറ്റുകള്‍ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു.

മോളിക്യുലാര്‍ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണ് കിറ്റുകള്‍ വികസിപ്പിക്കുക. 30 മുതല്‍ 40 മിനിറ്റുകള്‍ക്കുള്ളില്‍ കൃത്യമായ പരിശോധനാഫലം ഉറപ്പുനല്‍കുന്നതുമാണ് പുതിയ കിറ്റെന്നും കമ്പനി അവകാശപ്പെടുന്നു.

നോയിഡയിലുള്ള നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ബയോളജിക്കല്‍സ് ആണ് കിറ്റിന്റെ ഫലപ്രാപ്തി പരിശോധിച്ചത്. ആര്‍ടിപിസിആര്‍ കിറ്റിനെക്കാളും ചെലവുകുറവാണ് ആര്‍ടി- ലാംപ് കിറ്റിന്. 3900 ആണ് ആര്‍ടിപിസിആറിന്റെ ചെലവ്. ലോകത്ത് വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ വകഭേദം അതിവേഗം പടരുന്ന സാഹചര്യത്തില്‍ കിറ്റുകള്‍ എളുപ്പത്തിലും ആവശ്യത്തിനും ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതായും അധികൃതര്‍ അറിയിച്ചു.

Eng­lish Sum­ma­ry: ICMR with Covid Cheap Rapid Test Kit: Avail­able in Two Weeks

You may like this video also

Exit mobile version