ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് അഞ്ച് മണിക്കാണ് ഫലം പ്രഖ്യാപിക്കുന്നത്. ഫൈനൽ സ്കോറിൽ ആദ്യ രണ്ട് സെമസ്റ്ററുകൾക്കും തുല്യ വെയ്റ്റേജ് ആയിരിക്കുമെന്ന് ഐസിഎസ്ഇ ബോർഡ് സെക്രട്ടറി അറിയിച്ചു.
ഏതെങ്കിലും ഒരു സെമസ്റ്ററിലെ പരീക്ഷ എഴുതിയില്ലെങ്കിൽ അവരെ ആബ്സന്റായി കണക്കാക്കി ഫലം പ്രസിദ്ധീകരിക്കില്ല. https: //www. cisce. org/ എന്ന സൈറ്റിൽ ഫലം ലഭ്യമാകും.
പരീക്ഷാ ഫലം വൈകുന്നതിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. തുടർ വിദ്യാഭ്യാസ സാധ്യതകൾ കുറയുന്നതായും വിദ്യാർത്ഥികൾ പരാതി ഉന്നയിച്ചിരുന്നു.
English summary;ICSE Class 10 Exam Result Today
You may also like this video;