Site icon Janayugom Online

ഇന്‍സ്റ്റഗ്രാമില്‍ ഇനി തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കാം

ഡ്രൈവിങ് ലൈസന്‍സ് അല്ലെങ്കില്‍ മറ്റ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ അപ്‌ലോഡ് ചെയ്യാന്‍ ഇനി ഇന്‍സ്റ്റഗ്രാം യുസര്‍മാരോട് നിര്‍ദ്ദേശിക്കുമെന്ന് റിപ്പോര്‍ട്ട്. യൂസര്‍മാരുടെ പ്രായം വ്യക്തമാക്കാനാണ് വ്യക്തിവിവരങ്ങള്‍ ആവിശ്യപ്പെടുക. ഉടന്‍ തന്നെ ഇത് നടപ്പാക്കുമെന്നാണ് ഇന്‍സ്റ്റാഗ്രം അറിയിച്ചത്.
പ്രൊഫൈലിലെ ജനനത്തീയതി എഡിറ്റ് ചെയ്യാനുള്ളിടത്ത് ഇത് തെളിയിക്കാൻ തിരിച്ചറിയൽ കാർഡുകൾ അപ്‌ലോഡ് ചെയ്യാൻ ആവശ്യപ്പെടുന്ന ഓപ്ഷനും ഇനി പ്രത്യക്ഷപ്പെടും. ഐഡി അപ്‌ലോഡ് ചെയ്യുക, അല്ലെങ്കിൽ വീഡിയോ സെൽഫി റെക്കോഡ് ചെയ്ത് അയക്കുക, അതുമല്ലെങ്കിൽ മ്യൂച്വൽ ഫ്രണ്ട്സിനോട് നിങ്ങളുടെ പ്രായം സ്ഥിരീകരിക്കാൻ ആവശ്യപ്പെടുക എന്നിങ്ങനെയാണ് ഓപ്ഷനുകള്‍ ലഭിക്കുക.

അമേരിക്കയിലാകും പുതിയ ഓപ്ഷനുകള്‍ പരീക്ഷിക്കുക. നിങ്ങളുടെ ഐ.ഡി ഞങ്ങളുടെ സെർവറുകളിൽ സുരക്ഷിതമായി സ്റ്റോർ ചെയ്യും. 30 ദിവസത്തിനകം ഇത് സ്വയം ഡിലീറ്റ് ചെയ്യപ്പെടും’ ‑ഇൻസ്റ്റഗ്രാം പറയുന്നു. നേരത്തെ, ഇൻസ്റ്റഗ്രാമിലെ ഉള്ളടക്കത്തിൽ അക്രമദൃശ്യങ്ങൾ 86 ശതമാനം വർധിച്ചെന്ന് ഉടമസ്ഥരായ മെറ്റ കണ്ടെത്തിയിരുന്നു. ഇത്തരത്തിലുള്ള ഉള്ളടക്കം ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ കണ്ടെത്താൻ സാധിച്ചിട്ടുണ്ടെന്നും മെറ്റ അവകാശപ്പെട്ടിരുന്നു.

Eng­lish Summary:Identity cards can now be manda­to­ry on Instagram
You may also like this video

Exit mobile version