Site icon Janayugom Online

ഇടുക്കി എയർസ്ട്രിപ്പിന് കേന്ദ്രാനുമതി ഇല്ല

ഇടുക്കി സത്രം എയർസ്ട്രിപ്പിന് കേന്ദ്രാനുമതി ഇല്ല. വണ്ടിപ്പെരിയാറിനടുത്ത് സത്രം ഭാഗത്ത് എയർസ്ട്രിപ്പ് നിർമ്മിക്കുന്നതിന് സംസ്ഥാന സർക്കാർ അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചു. പദ്ധതിക്കായി കേരളം മുൻകൂർ അനുമതി തേടിയിട്ടില്ലെന്നും, വനം മന്ത്രാലയത്തിന്റെ അനുമതി പദ്ധതിക്ക് ആവശ്യമാണെന്നുമാണ് കേന്ദ്ര സർക്കാർ നിലപാട്. പെരിയാർ കടുവ സങ്കേതത്തിന്, എയർ സ്ട്രിപ്പ് ഭീഷണിയാണെന്നാണ് കേന്ദ്ര സർക്കാർ വാദം. 

പെരിയാർ കടുവാ സങ്കേതത്തിൽ നിന്ന് 630 മീറ്റർ അകലെ മാറിയാണ് പദ്ധതി മേഖലയെന്നും, മൃഗങ്ങളുടെ സഞ്ചാരപാതയെ പദ്ധതി ബാധിക്കും എന്നുമാണ് കേന്ദ്രസർക്കാർ പറയുന്നത്. പാരിസ്ഥിതിക ദുർബല മേഖലയിൽ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതിന് മുൻകൂർ അനുമതി വേണമെന്ന വ്യവസ്ഥകൾ പാലിച്ചില്ലെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എൻസിസി കേഡറ്റുകളുടെ പരിശീലനത്തിനായിട്ടാണ് സംസ്ഥാന പിഡബ്ല്യൂഡി വകുപ്പ് സത്രത്തിൽ എയർ സ്ട്രിപ് നിർമിക്കുന്നത്. നിർമ്മാണം ചോദ്യം ചെയ്ത് തൊടുപുഴ സ്വദേശി സമർപ്പിച്ച പൊതു താത്പര്യ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിൽ ഉളളത്. 

Eng­lish Summary:Idukki Airstrip does not have cen­tral approval
You may also like this video

Exit mobile version