Site icon Janayugom Online

ഇടുക്കി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു

ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി തുറന്ന മൂന്ന് ഷട്ടറുകളിൽ രണ്ടെണ്ണം അടച്ചു. രണ്ടും നാലും ഷട്ടറുകളാണ് അടച്ചത്. അതേസമയം ഇടുക്കി ഡാമിന്റെ മൂന്നാമത്തെ ഷട്ടറിലൂടെ നാല്‍പ്പതിനായിരം ലിറ്റര്‍ വെള്ളം ഓരോ സെക്കന്റിലും പുറത്തേക്ക് ഒഴുക്കുന്നുണ്ട്. 

മഴയുടെ അളവും നീരൊഴുക്കും അടിസ്ഥാനമാക്കി പുതുക്കിയ റൂൾ കർവ്വ് പ്രകാരമാണ് ഷട്ടറുകൾ അടച്ചത്.ഇന്നത്തെ റൂൾ കർവ്വ് പ്രകാരം റെഡ് അലർട്ട് ലെവൽ 2398.32 അടിയാണ്.നിലവിൽ ഡാമിലെ ജലനിരപ്പ് 2398.20 അടിയാണ്. ജലനിരപ്പ് താരതമ്യേന കുറഞ്ഞ് വരുന്നതിനാലാൽ നിലവിൽ ഡാം സ്റ്റാറ്റസ് ഓറഞ്ച് അലർട്ടിലേക്ക് മാറി.ചൊവ്വാഴ്ചയാണ് അണക്കെട്ടില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. പിന്നാലെ മൂന്ന് ഷട്ടറുകള്‍ തുറക്കുകയായിരുന്നു.

Eng­lish Sum­ma­ry : iduk­ki dams two shut­ters closed 

You may also like this video :

Exit mobile version