അര്‍മേനിയയില്‍ നടക്കുന്ന ലോകസുന്ദരി മത്സരത്തില്‍ ഇത്തവണ ഇടുക്കിക്കാരിയുമുണ്ട്. ഇടുക്കി ഉടുമ്പുചോല സ്വദേശിനിയായ നാലാം ക്‌ളാസുകാരി ആദ്യയാണ് ലോകസുന്ദരി മത്സരത്തില്‍ പങ്കെടുക്കുന്നത്. വേള്‍ഡ് ഫിനാലെയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയുള്ള പരിശീലനത്തിനാണ് ആദ്യ ഇപ്പോള്‍. ടിവി ഷോകളില്‍ കണ്ട മോഡലുകളിലെ ചുവടുവെപ്പും മുഖഭാവവും കണ്ണാടിയ്ക്ക് മുന്നില്‍ അനുകരിച്ചാണ് തുടക്കം.
ആര്‍ട് കഫെ കമ്പനിയുടെ നേതൃത്വത്തില്‍ മലബാര്‍ ഫാഷന്‍ ഷോയില്‍ ഇടുക്കിയില്‍ നിന്ന് പങ്കെടുത്ത ഏക മത്സരാര്‍ത്ഥിയായിരുന്നു ആദ്യ. ഫാഷന്‍ റണ്‍വെ ഇന്റര്‍നാഷണലില്‍ തൃശൂര്‍ വെച്ച് നടത്തിയ ഒഡിഷനില്‍ പിന്നീട് അവസരം ലഭിച്ചു. പിന്നീട് ഇന്ത്യയിലെ വിവിധ സംസഥാനങ്ങളില്‍ കുട്ടികളോടൊപ്പം ഇന്റര്‍നാഷണല്‍ ഫിനാലെയില്‍ പങ്കെടുത്ത് സെക്കന്‍ഡ് റണ്ണറപ്പ് ആയി. ഇനി അര്‍മേനിയയില്‍ നടക്കുന്ന വേള്‍ഡ് ഫിനാലയിലെ കിരീടം ചൂടണം. അതിനുള്ള തയായറെടുപ്പിലാണ് ആദ്യ.
മോഡലിംഗിനോടുള്ള ആദിയോടുള്ള താത്പര്യം കണ്ട മാതാപിതാക്കള്‍ ഈ കൊച്ചുമിടുക്കിയ്ക്ക് വേണ്ട എല്ലാ പ്രോത്സാഹനവും നല്‍കി ഒപ്പം നിന്നു. ഇന്ന് ഇടുക്കിയിലെ മലയോരത്ത് നിന്നും മോഡലിംഗിന്റെ ലോകം കീഴടക്കാന്‍ തയ്യാറെടുക്കുകയാണ് ആദ്യ. ”മിസ് വേള്‍ഡ് എന്നത് ഭയങ്കര ക്രേസ് ആണ് എനിക്ക്. ഞാന്‍ പങ്കെടുക്കുന്ന ഓരോ ഷോകളും അതിലേക്കുള്ള ചുവടു വെപ്പാണ്. അതിനായാണ് ഞാന്‍ പരിശ്രമിക്കുന്നതും” എന്നാണ് ഈ കൊച്ചുമിടുക്കി തന്റെ സ്വപ്നങ്ങളെ കുറിച്ച് പറഞ്ഞത്. മാതാപിതാക്കളായ ജിമിയും ലിജയും ആദ്യയുടെ വിജയം കാണാന്‍ വേണ്ട പ്രോത്സാഹനവുമായി ഒപ്പമുണ്ട്.
English summary; Idukki girl in the Miss World pageant held in Armenia
You may also like this video;