അടുത്തുനടക്കാനിരിക്കുന്ന ലോക്സഭാതെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തിയില്ലെങ്കില്‍ രാജ്യമൊന്നാകെ മണിപ്പൂര്‍ പോലെ കത്തുമെന്ന് ജമ്മുകശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്.
സൗഹാര്‍ദ്ദവും നിതിയുമല്ല അധികാരം മാത്രമാണ് ബിജെപിക്ക് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 45ലേരറെ ദിവസമായി മണിപ്പൂര്‍ കത്തുകയാണ് . എന്നിട്ടും പ്രധാനമന്ത്രി നരേന്ദ്രമോഡി ഒരക്ഷരം പറയുന്നില്ല. കേന്ദ്രത്തിലും, മണിപ്പൂരിലുമുള്ള ബിജെപി സര്‍ക്കാരുകള്‍ ഇക്കാര്യം ശ്രദ്ധിക്കുന്നില്ല. ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബ്രിജ് ഭൂഷണ്‍ സിങിനെ അറസ്റ്റ് ചെയ്യാത്തത് അധികാത്തിന്‍റെ മത്ത് പിടിച്ചത് കൊണ്ടാണ്.
എന്തുകൊണ്ടാണ് ഇനിയും ബ്രിജ് ഭൂഷണെ ഇതുവരെയും അറസ്റ്റ് ചെയ്യാത്തത്. അവര്‍ കരുതുന്നത് അവര്‍ എല്ലാത്തിനും മീതെയാണെന്നാണ്. അവര്‍ക്ക് അധികാരത്തിന്‍റെ ഭാഷ മാത്രമേ മനസിലാകുു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വെറുപ്പ്, വര്‍ഗീയത, വിഭാഗീയത എന്നിവയെല്ലാം രാഷ്ട്രീയത്തില്‍ നിന്നാണ് വരുന്നതെങ്കില്‍, അതിനുള്ള പ്രതിവിധിയും രാഷ്ട്രീയത്തില്‍ നിന്ന് തന്നെയാണ് വരേണ്ടത്.
അതിനാല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ എല്ലാ ശ്രമങ്ങളും ബിജെപി വിരുദ്ധ ശക്തികളെ ഒന്നിപ്പിക്കാനാകണം,സത്യപാല്‍ മാലിക് പറഞ്ഞു.നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍ ബിജെപിക്കെതിരായ ശക്തികളെ ഏകോപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ എത്തിയതായിരുന്നു സത്യപാല്‍ മാലിക്. പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ജാട്ട് വിഭാഗക്കാരനായ സോഷ്യലിസ്റ്റ് നേതാവാണ് അദ്ദേഹം.
English Summary:
If BJP is not defeated in the Lok Sabha elections, the entire country will burn like Manipur, says former Governor Satya Pal Malik
You may also like this video: