Site iconSite icon Janayugom Online

‘കേസുകൊടുത്താൽ തനിക്കൊന്നും സംഭവിക്കില്ല’; പീഡനത്തിനിരയാക്കിയ യുവതിയെ ഭീഷണിപ്പെടുത്തി ബിജെപി കൗൺസലറുടെ ഭർത്താവ്

മധ്യപ്രദേശിലെ ബിജെപി കൗൺസലറുടെ ഭര്‍ത്താവാണ് പീഡിപ്പിച്ച യുവതിയെ വീണ്ടും ഭീഷണിപ്പെടുത്തി. തോക്കുചൂണ്ടിയാണ് പീഡിപ്പിച്ച യുവതിയെ നിരന്തരമായി പിന്നീടും ലെെം​ഗികതയിലേർപ്പെടാൻ ആവശ്യപ്പെട്ടത്. തനിക്കെതിരെ പരാതി നൽകിയാൽ ഒരു ചുക്കും സംഭവിക്കില്ലെന്നും ആക്രോശിച്ചു

യുവതിയുമായി വീഡിയോ കോൾ നടത്തിയപ്പോഴായിരുന്നു തനിക്കെതിരെ പരാതി കൊടുത്താൽ ഒരു പ്രശ്നവുമില്ലെന്ന് ഇയാള്‍ പറഞ്ഞത്. സത്ന ജില്ലയിലെ സാംപൂർ ബ​ഗേലാ ന​ഗർ പരിഷദ് ബിജെപി കൗണ്‍സലറുടെ ഭര്‍ത്താവ് അശോക് സിങ് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയ വഴി പുറത്തുവന്നത്. ഇതോടെ വലിയ വിമർശനവും അമർഷവുമാണ് സമൂഹമാധ്യമങ്ങൾ പ്രകടിപ്പിക്കുകയായിരുന്നു.

എനിക്കെന്ത് സംഭവിക്കാൻ,ഒന്നും സംഭവിക്കില്ല, നീ എവിടെ വേണമെങ്കിലും പരാതി നൽകു.എനിക്കൊന്നുമുണ്ടാകില്ല- അശോക് സിംങ് വീഡിയോ കോളില്‍ ഭീഷണിപ്പെടുത്തി. താന്‍ പരാതി നല്‍കുമെന്ന് അതിജീവിത കരഞ്ഞുകൊണ്ട് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. തുടര്‍ന്ന് യുവതി പരാതി നല്‍കുകയായിരുന്നു.

സൂപ്രണ്ടിന് നല്‍കിയ പരാതി പിന്നീട് ഡെപ്യൂട്ടി സൂപ്രണ്ടിന് കെെമാറുകയായിരുന്നു. കാർഹിയിലെ താമസക്കാരനായ അശോക് തന്റെ വീട്ടിലേക്ക് എത്തുകയും കത്തി കാട്ടി പീഡിപ്പിക്കുകയും വീഡിയോ പകർത്തി തന്നെയും തന്റെ കുടുംബത്തേയും കൊല്ലുമെന്ന് ഭീഷണി മുഴക്കിയെന്നും അതിജീവിത പറഞ്ഞു. തന്റെ കടയിലേക്ക് എപ്പോഴുമെത്തി ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് അവർ പരാതിയില്‍ വ്യക്തമാക്കി. പരാതി കൊടുത്ത് അഞ്ച് ദിവസമായിട്ടും പൊലീസ് കാര്യക്ഷമമായി ഇടപെട്ടില്ലെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മുഴുവന്‍ ഉത്തരവാദിത്വവും പൊലീസിനാണെന്നും അതിജീവിത വ്യക്തമാക്കി.

Exit mobile version