Site iconSite icon Janayugom Online

അഞ്ച് വർഷത്തിൽ കൂടുതൽ അവധിയെടുത്താൽ ജോലി പോകും, അധ്യാപകരോട് ഹൈക്കോടതി

തുടർച്ചയായ അഞ്ച് വർഷത്തെ അവധിക്ക് ശേഷം ജോലിയില്‍ പ്രവേശിക്കാത്ത എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് ജോലി നഷ്ടപ്പെടുമെന്ന് ഹൈക്കോടതി. അഞ്ച് വർഷത്തിന് ശേഷവും അവധി നീണ്ടാൽ സർവീസ് അവസാനിച്ചതായി കണക്കാക്കാമെന്ന് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി പി മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

ദീർഘാവധിയുടെ കാര്യത്തിൽ എയ്ഡഡ് അധ്യാപകർക്ക് അഞ്ച് വർഷത്തിലധികം അവധി അനുവദനീയമല്ലെന്നാണ് ഹൈക്കോടതി ഉത്തരവ്. കെഇആറിലെ റൂൾ 56 ഉദ്ധരിച്ചാണ് വിധി. മലപ്പുറം ചെങ്ങോട്ടൂർ എഎംഎൽഎസ് അധ്യാപകനായിരിക്കെ അവധിയെടുത്ത എറണാകുളം സ്വദേശി ഷാജി പി ജോസഫിന്റെ ഹര്‍ജിയിലാണ് സുപ്രധാന ഉത്തരവ്. കേരള വിദ്യാഭ്യാസ ചട്ടം സർക്കാർ, സ്വകാര്യ എയ്ഡഡ് അധ്യാപകർക്ക് ഒരു പോലെ ബാധകമാണെങ്കിലും ദീർഘാവധിയുടെ കാര്യത്തിൽ എയ്ഡഡ് അധ്യാപകർക്ക് അഞ്ച് വർഷത്തിലധികം അവധി അനുവദനീയമല്ലെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.

eng­lish sum­ma­ry; If he takes leave for more than five years, he will go to work, the High Court told the teachers

you may also like this video;

Exit mobile version