Site iconSite icon Janayugom Online

എനിക്ക് എന്തെങ്കിലും ഇഷ്ടപ്പെട്ടാല്‍ അത് തുടരും, അല്ലാത്തപക്ഷം രാജിവെച്ച് കൃഷിയിലേക്ക് മടങ്ങും; ബിജെപിയോടുള്ള അതൃപ്‌തി പരസ്യമാക്കി കെ അണ്ണാമലൈ

എനിക്ക് എന്തെങ്കിലും ഇഷ്ടപ്പെട്ടാല്‍ അത് തുടരുമെന്നും അല്ലാത്തപക്ഷം രാജിവെച്ച് കൃഷിയിലേക്ക് മടങ്ങുമെന്നും ബിജെപി മുൻ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ. ബിജെപിയുടെയും മുന്നണിയിലെയും രാഷ്ട്രീയ സംഭവ വികാസങ്ങളില്‍ കടുത്ത അതൃപ്‌തി പരസ്യമാക്കുന്നതാണ് കെ അണ്ണാമലൈയുടെ വാക്കുകൾ. ശുദ്ധമായ രാഷ്ട്രീയം കൊണ്ടുവരാമെന്ന ഉറച്ച വിശ്വാസത്തോടെയാണു താൻ ബിജെപിയിൽ ചേർന്നത്. 

അല്ലെങ്കിൽ സിവിൽ സർവീസിൽനിന്ന് രാജിവച്ച് ബിജെപിയിൽ ചേരേണ്ട ആവശ്യമില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പുതിയ പാർട്ടി രൂപീകരിക്കാൻ ഉദ്ദേശിക്കുന്നില്ല. തോക്കുചൂണ്ടി ഒരാളെയും പാർട്ടിയിൽ നിലനിർത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വത്ത് സംബന്ധിച്ച കേസിൽ ബിജെപി നേതൃത്വം നേരത്തേ അണ്ണാമലയോട് വിശദീകരണം തേടിയിരുന്നു. നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന അണ്ണാമലൈ പുതിയ പാർട്ടി രൂപീകരിക്കുന്നതായും അഭ്യൂഹം പരന്നിരുന്നു. ഇതിനിടെയാണ് അണ്ണാമലൈയുടെ പ്രതികരണം.

Exit mobile version