Site iconSite icon Janayugom Online

ഇന്ത്യ പിന്മാറിയാൽ ഞങ്ങൾ സംഘർഷം അവസാനിപ്പിക്കാം; നിലപാട് വ്യക്തമാക്കി പാകിസ്ഥാൻ പ്രതിരോധ മന്ത്രി

ഇന്ത്യ പിന്മാറിയാൽ ഞങ്ങൾ സംഘർഷം അവസാനിപ്പിക്കാമെന്ന് നിലപാട് വ്യക്തമാക്കി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്.ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെയാണ് ഖവാജ ആസിഫിന്റെ പ്രതികരണം. ഇന്ത്യ വീണ്ടും ആക്രമിച്ചാല്‍ തിരിച്ചടിക്കാന്‍ പാകിസ്ഥാൻ മടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയോട് ശത്രുതാപരമായ നടപടികളൊന്നും സ്വീകരിക്കില്ലെന്ന് കഴിഞ്ഞ രണ്ട് ആഴ്ചയായി ഞങ്ങള്‍ ആവര്‍ത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ക്കെതിരെ ആക്രമണമുണ്ടായാല്‍ മാത്രമേ പ്രതികരിക്കൂ. ഇന്ത്യ പിന്മാറിയാല്‍ ഞങ്ങളും സംഘര്‍ഷം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Exit mobile version