നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആർഎസ്എസുമായുള്ള ധാരണ പരസ്യമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ആർഎസ്എസ് വോട്ട് തരാമെന്ന് പറഞ്ഞാൽ സ്വീകരിക്കുമെന്ന് മുരളീധരൻ പറഞ്ഞു. ആര് വോട്ട് തന്നാലും കോൺഗ്രസ് സ്വീകരിക്കുമെന്നും മുരളീധരൻ ചാനൽ അഭിമുഖത്തിൽ പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർട്ടി വർഗീയവാദികളല്ലേ എന്ന ചോദ്യത്തിന് മുരളീധരൻ മറുപടി നൽകിയില്ല. എസ്ഡിപിഐ അഖിലേന്ത്യാ തലത്തിൽ കോൺഗ്രസിനെ പിന്തുണച്ചിട്ടുണ്ട്. പക്ഷേ എസ്ഡിപിഐയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ യുഡിഎഫ് കൂട്ടിയില്ല. വോട്ടർപട്ടികയിൽ പേരുള്ള ആരുടെ വോട്ടും കോൺഗ്രസ് സ്വീകരിക്കുമെന്നും മുരളീധരൻ പറഞ്ഞു.
ആർഎസ്എസ് വോട്ട് തരാമെന്ന് പറഞ്ഞാൽ സ്വീകരിക്കും: കെ മുരളീധരൻ

