Site iconSite icon Janayugom Online

രണ്ട് ദിവസത്തിനകം സര്‍ക്കാര്‍ രൂപീകരിച്ചില്ലെങ്കില്‍ ശ്രീലങ്കയുടെ സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കാനാകാത്തവിധം തകര്‍ന്നടിയുമെന്ന് സെന്‍ട്രല്‍ ബാങ്ക്

weerasinheweerasinhe

രണ്ട് ദിവസത്തിനകം പുതിയ സർക്കാരിനെ നിയമിച്ചില്ലെങ്കിൽ ശ്രീലങ്കയുടെ (Sri­lan­ka) സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കാനാവാത്തവിധം തകരുമെന്ന് ശ്രീലങ്കൻ സെൻട്രൽ ബാങ്ക് ഗവർണർ.

സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളും പ്രധാനമന്ത്രിയുടെ രാജിയും ബാങ്കിന്റെ വീണ്ടെടുക്കൽ പദ്ധതികളെ താളം തെറ്റിച്ചെന്നും സെന്‍ട്രല്‍ ബാങ്ക് (Cen­tral Bank) ഗവര്‍ണര്‍ നന്ദലാൽ വീരസിംഗെ പറഞ്ഞു.

രാജ്യത്തിന്റെ കടക്കെണിയും അവശ്യവസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിനുള്ള വിദേശനാണ്യത്തിന്റെ രൂക്ഷമായ ക്ഷാമവും പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള സാമ്പത്തിക പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നതിന് രാഷ്ട്രീയ സ്ഥിരത സുപ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.

അടുത്ത രണ്ട് ദിവസത്തിനുള്ളിൽ സർക്കാർ ഇല്ലെങ്കിൽ സമ്പദ്‌വ്യവസ്ഥ (Econ­o­my) പൂർണ്ണമായും തകരുമെന്നും അതിനെ വീണ്ടെടുക്കാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിന്റെ മേധാവിയായി കഴിഞ്ഞ മാസമാണ് വീരസിംഗ ചുമതലയേറ്റത്.

1948‑ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്.

Eng­lish Sum­ma­ry: If the gov­ern­ment is not formed with­in two days, Sri Lanka’s econ­o­my will col­lapse beyond recov­ery, says Cen­tral Bank

You may like this video also

Exit mobile version