റേഷൻ കാർഡുമായി സാധനം വാങ്ങാൻ പോകുന്നവരെക്കൊണ്ട് പതാക വാങ്ങാൻ നിർബന്ധിക്കുന്നതായി പരാതി. ബിജെപി ഭരിക്കുന്ന ഹരിയാനയിലാണ് ഞെട്ടിക്കുന്ന സംഭവം. ബിജെപി എംപി വരുൺ ഗാന്ധിയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. പതാക വാങ്ങാത്തവർക്ക് റേഷൻ നൽകുന്നില്ലെന്നും ഇത് വലിയ നാണക്കേടാണെന്നും വരുൺ ഗാന്ധി പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള ‘ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഓഗസ്റ്റ് 13 മുതൽ 15 വരെ ഹർ ഘർ തിരംഗ ക്യംപെയ്ന്‍ സംഘടിപ്പിക്കുന്നത്. 20 രൂപ നൽകി ദേശീയപതാക വാങ്ങാൻ തയാറായില്ലെങ്കിൽ ധാന്യത്തിന്റെ വിഹിതം നിഷേധിക്കുന്നതായാണ് പരാതി. ഇതിന്റെ വീഡിയോ വരുണ്‍ ഗാന്ധി പങ്കുവച്ചിട്ടുണ്ട്. തങ്ങള്‍ക്ക് റേഷൻ തരുന്നില്ലെന്നും, പണം നല്‍കി പതാക വാങ്ങാൻ നിര്‍ബന്ധിക്കുന്നുവെന്നും ജനങ്ങള്‍ പറയുന്നത് വീഡിയോയില്‍ കാണാം.
आजादी की 75वीं वर्षगाँठ का उत्सव गरीबों पर ही बोझ बन जाए तो दुर्भाग्यपूर्ण होगा।
राशनकार्ड धारकों को या तिरंगा खरीदने पर मजबूर किया जा रहा है या उसके बदले उनके हिस्से का राशन काटा जा रहा है।
हर भारतीय के हृदय में बसने वाले तिरंगे की कीमत गरीब का निवाला छीन कर वसूलना शर्मनाक है। pic.twitter.com/pYKZCfGaCV
— Varun Gandhi (@varungandhi80) August 10, 2022
English Summary: If you want ration, you have to pay and buy a flag, varun gandhi shared video
You may also like this video