Site iconSite icon Janayugom Online

ഐഎഫ്എഫ്‌കെ: ഡബിള്‍ ഡക്കര്‍ ഓടിത്തുടങ്ങി

IFFK KSrtcIFFK KSrtc

ഐഎഫ്എഫ്‌കെയുടെ വരവറിയിക്കുന്നതിനായി ഒരുക്കിയ കെ.എസ്.ആര്‍.ടി.സി ഡബിള്‍ ഡക്കര്‍ ഓടിത്തുടങ്ങി. മേളയുടെ വിശദ വിവരങ്ങളും വേദികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുന്ന ചിത്രങ്ങളുമായാണ് നഗരത്തിന്റെ ആകർഷണമായ ഡബിൾഡക്കർ സർവീസ് ആരംഭിച്ചത്. നഗരത്തിലെ പ്രധാന വീഥി കളിലൂടെയാവും ബസ് സർവീസ് നടത്തുക. പ്രതിനിധികൾക്കും പൊതുജനകൾക്കും മേളയില്‍ എത്തുന്നവര്‍ക്കുമായി പ്രത്യേക കെഎസ്ആര്‍ടിസി ബസ് സര്‍വീസും ഉണ്ടായിരിക്കും. ആദ്യമായാണ് കെഎസ്ആര്‍ടിസി ഇത്തരത്തില്‍ ചലച്ചിത്ര മേളയ്ക്കായി ബ്രാന്‍ഡിംഗ് ചെയ്യുന്നത്. ചലച്ചിത്ര അക്കാദമിയും കെഎസ്ആര്‍ടിസിയും ചേര്‍ന്നാണ് ബസ് സര്‍വീസ് ഒരുക്കിയിരിക്കുന്നത്.

നിയമസഭയ്ക്കു മുന്നില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു. 18ന് തുടങ്ങി 25ന് അവസാനിക്കുന്ന ചലച്ചിത്ര മേളയുടെ എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായതായി മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് അയവു വരുത്തിയതോടെ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതല്‍ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നുണ്ട്. ഇതിനോടകംതന്നെ ടിക്കറ്റുകളെല്ലാം ബുക്ക് ചെയ്തുകഴിഞ്ഞതായും മന്ത്രി പറഞ്ഞു. തിയറ്ററുകളിലെ എല്ലാ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കും. മുന്‍കാല മേളകളേക്കാള്‍ മെച്ചപ്പെട്ട നിലയില്‍ ഇത്തവണത്തെ മേള നടത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

നിയമസഭയില്‍ നിന്ന് എം.ജി റോഡ് വഴിയുള്ള ഡബിള്‍ ഡക്കറിലെ ആദ്യസവാരിയില്‍ മന്ത്രിയും കൂട്ടരും പങ്കുചേര്‍ന്നു. ചടങ്ങില്‍ അഡ്വ.വി.കെ പ്രശാന്ത് എം.എല്‍.എ, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി.അജോയ്, ഫെസ്റ്റിവല്‍ പ്രോഗ്രാം മാനേജര്‍ കെ.ജെ. റിജോയ് തുടങ്ങിയവര്‍ പങ്കെടുത്തു.

Eng­lish Sum­ma­ry: IFFK: Dou­ble deck­er start­ed running

You may like this video also

Exit mobile version