Site iconSite icon Janayugom Online

റംസാന്റെ സന്ദേശവുമായി പ്രവാസി സ്നേഹകൂട്ടായ്മയൊരുക്കി നവയുഗം തുഗ്‌ബ മേഖലയുടെ ഇഫ്താർ സംഗമം

റംസാന്റെ സാഹോദര്യ സന്ദേശവുമായി പ്രവാസി സ്നേഹകൂട്ടായ്മയൊരുക്കി നവയുഗം തുഗ്‌ബ മേഖലയുടെ ഇഫ്താർ സംഗമം അരങ്ങേറി. അൽകോബാർ റഫ ആഡിറ്റോറിയത്തിൽ അരങ്ങേറിയ ഇഫ്താർ സംഗമത്തിൽ, കിഴക്കൻ പ്രവിശ്യയിലെ സാമൂഹ്യമേഖലയിലെ പ്രമുഖർ ഉൾപ്പെടെ നൂറുകണക്കിന് പ്രവാസികൾ പങ്കെടുത്തു. അജ്മൽ മദനി റംസാൻ സന്ദേശം നൽകി.

 

 

 

 

 

ഇന്ത്യൻ എംബസ്സി വോളന്റീർ കമ്മിറ്റി കൺവീനർ മിർസ ബെയ്‌ഗ്‌, ഇന്ത്യൻ സ്ക്കൂൾ മുൻചെയർമാൻ സുനിൽ മുഹമ്മദ്, സാമൂഹ്യപ്രവർത്തകരായ സുരേഷ് ഭാരതി, മുഹമ്മദ് മേലാബെട്ടു എന്നിവർ സംബന്ധിച്ചു. ഇഫ്താർ സംഗമത്തിന് നവയുഗം നേതാക്കളായ ജമാൽ വല്യാപ്പള്ളി, ഷിബുകുമാർ, മണിക്കുട്ടൻ, പ്രഭാകരൻ എടപ്പാൾ, ശരണ്യ ഷിബു, നിസാർ കരുനാഗപ്പള്ളി, സുറുമി നസീം, മഞ്ജു അശോക്, രാജേഷ്, പ്രതീഷ്, സന്തോഷ്, ലാലു ശക്തികുളങ്ങര, സരള ജേക്കബ്, അനിത ഷാജി എന്നിവർ നേതൃത്വം നൽകി.

Eng­lish Sum­ma­ry: Iftar gath­er­ing of Navayugam Tugh­ba region with the mes­sage of Ramadan

You may like this video also

Exit mobile version