Site iconSite icon Janayugom Online

പ്രവാസി ഒത്തൊരുമയുടെ വിളംബരമായി നവയുഗം ദല്ല മേഖല കമ്മിറ്റിയുടെ  ഇഫ്താര്‍ സംഗമം

പ്രവാസി ഒത്തൊരുമയുടെയും, സഹോദര്യത്തിന്റെയും സ്നേഹസന്ദേശം വിളംബരം ചെയ്തു കൊണ്ട് നവയുഗം സാംസ്കാരികവേദി ദല്ല മേഖല കമ്മിറ്റി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ദമ്മാം ഖൊദറിയയിലെ കൂൾഗേറ്റ്  വർക്സ്ഷോപ്പ് ഹാളിൽ നടന്ന ഇഫ്താറിൽ കിഴക്കൻ പ്രവിശ്യയിലെ പ്രവാസികളും, കുടുംബങ്ങളും അടക്കം നിരവധി പേർ  പങ്കെടുത്തു.

നവയുഗം രക്ഷാധികാരി ഷാജി മതിലകം റംസാൻ സന്ദേശം നൽകി. ഇഫ്താർ സംഗമത്തിന് നവയുഗം ദമ്മാം മേഖല നേതാക്കളായ നിസ്സാം കൊല്ലം, ശ്രീകുമാർ, വിനീഷ്, വർഗ്ഗീസ്, റഷീദ് പെരുമ്പാവൂർ, സനു മഠത്തിൽ, മധുകുമാർ, നൗഷാദ് കോതമംഗലം, നാസർ കടവിൽ, സുലൈമാൻ, സീനിൽ കോട്ടയം, റിച്ചു വർഗ്ഗീസ്, ഖാദർ പാലക്കാട്, റഷീദ് മലപ്പുറം, മോഹൻദാസ് പട്ടാമ്പി. അനിൽ പാലക്കാട്  എന്നിവർ നേതൃത്വം നൽകി.

Eng­lish sum­ma­ry; Iftar meet­ing of Navayugam Dal­la Region­al Committee

You may also like this video;

Exit mobile version