ഓണ്‍ലൈന്‍ വിപണിയിലൂടെ ഇനി തൊട്ടും അനുഭവിച്ചും അറിഞ്ഞ് സാധനങ്ങള്‍ വാങ്ങാം. മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകരാണ് ഓണ്‍ലൈന്‍ വിപണിയിലെ പുതിയ അനന്ത സാധ്യതകള്‍ കണ്ടെത്തിയിരിക്കുന്നത്. ടച്ച് സ്ക്രീന്‍ വഴിയാണ് ഇത് സാധ്യമാകുക. ഐടാഡ് എന്നാണ് ഇതിന്റെ പേര്.
വിരൽ സ്‌ക്രീനിൽ എവിടെയാണ് സ്പർശിക്കുന്നതെന്ന് മാത്രമേ നിലവിലെ ടച്ച്‌സ്‌ക്രീനുകൾക്ക് കണ്ടെത്താൻ കഴിയൂ. ടച്ച് ഡിസ്‌പ്ലേ സാങ്കേതികവിദ്യയിലെ അടുത്ത തലമുറയാണ് ഇതെന്ന് മദ്രാസ് ഐഐടിയുടെ പ്രസ്താവനയിൽ പറയുന്നു.
ഇൻബിൽറ്റ് മൾട്ടിടച്ച് സെൻസർ വിരലിന്റെ ചലനം കണ്ടെത്തുകയും ഉപരിതല ഘർഷണം സോഫ്റ്റ്വെയർ വഴി ക്രമീകരിക്കുകയും ചെയ്യുന്നു.
English Summary: IIT madras with new technology for online shopping
You may like this video also