Site icon Janayugom Online

മദ്യപന്റെ പുറകെ പോയ പൊലീസ് ചെന്നെത്തിയത് ആക്രകടയുടെ മറവിലെ മദ്യവില്‍പ്പന ശാലയില്‍

മദ്യപിച്ച് സ്ഥിരം കുടുംബത്തില്‍ വഴിക്കുണ്ടാക്കുന്ന ഗൃഹനാഥന്റെ മദ്യപാനത്തെ കുറിച്ചുള്ള പരാതിയില്‍മേലുള്ള അന്വേഷത്തില്‍ കട്ടപ്പന പൊലീസിനെ കൊണ്ടെത്തിച്ചത് ആക്രിക്കടയുടെ മറവില്‍ അനധികൃത മദ്യവില്‍പ്പനയില്‍. ഇരട്ടയാര്‍ പറക്കൊണത്തില്‍ രാജേന്ദ്രനെ(59)യാണ് അനധികൃത മദ്യം വില്‍പ്പന നടത്തിയതിന്റെ പേരില്‍ പൊലീസ് പിടികൂടിയത്. മദ്യപിച്ച് എത്തി സ്ഥിരമായി വഴക്കുണ്ടാക്കുന്ന ഭര്‍ത്താവിന്റെ പേരില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് മദ്യപാനിയെ കഴിഞ്ഞ ഒരാഴ്ചയായി കട്ടപ്പന എസ്.ഐ. കെ.ദിലീപ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നിരീക്ഷിച്ച് വരികയായിരുന്നു. ആക്രകടയുടെ മറവില്‍ മദ്യം വില്‍പ്പനശാലയില്‍ നിന്ന് മദ്യം വാങ്ങിയത് കണ്ടതിനെ തുടര്‍ന്ന് വേഷം മാറിയെത്തിയ പൊലീസ് രാജേന്ദ്രനെ പിടികൂടുകയായിരുന്നു. 74 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 37 ലിറ്റര്‍ മദ്യവും മദ്യം വിറ്റ വകയില്‍ ലഭിച്ച പണവും പോലീസ് കണ്ടെടുത്തു. മുന്‍പ് ചാരായ വില്‍പ്പന നടത്തിയതിനും പ്രതിയ്ക്കെതിരെ കേസുണ്ട്. എ.എസ്.ഐ. ഹരികുമാര്‍, സി.പി. ഒ. മാരായ പ്രശാന്ത് മാത്യു, സബിന്‍ കുമാര്‍, ജോബിന്‍, അല്‍ബാഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Eng­lish Sum­ma­ry: ille­gal liquor shop founded

You may like this video also

Exit mobile version