Site icon Janayugom Online

നിയമ സാധുതയില്ലാത്ത വിവാഹം: മക്കള്‍ക്ക് സ്വത്ത് അവകാശമുണ്ടെന്ന് സുപ്രീം കോടതി

സ്വത്തവകാശത്തിൽ സുപ്രധാന വിധിയുമായി സുപ്രീം കോടതി. നിയമസാധുതയില്ലാത്ത വിവാഹ ബന്ധത്തില്‍ ജനിക്കുന്ന കുട്ടികള്‍ക്കും മാതാപിതാക്കളുടെ സ്വത്തിൽ അവകാശമുണ്ടെന്ന് സുപ്രീം കോടതി.
നിലവിലെ വിവാഹത്തിലുള്ള കുട്ടികൾക്ക് പൂർവിക സ്വത്തിലുള്ള അവകാശം പോലെ തന്നെ മുൻ വിവാഹത്തിലെ കുട്ടികൾക്കും അവകാശം ഉണ്ടെന്നും ഒരു വിഹിതം അവർക്ക് നൽകണമെന്നും കോടതി വ്യക്തമാക്കി. ഹിന്ദു പിന്തുടർച്ചാവകാശ നിയമം ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അടങ്ങുന്ന ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.

മാതാപിതാക്കളുടെ സ്വത്തില്‍ മാത്രമാകും കുട്ടികള്‍ക്ക് ഇത്തരത്തില്‍ അവകാശമുണ്ടാവുക. ഹിന്ദു കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ മരിച്ചുപോയ മാതാപിതാക്കളുടെ ഓഹരിക്ക് മക്കള്‍ക്ക് അര്‍ഹതയുണ്ടെന്നും ബെഞ്ച് ഉത്തരവിട്ടു. മാതാപിതാക്കളുമായി ഓഹരി തുല്യത പങ്കിടുന്ന മറ്റു ബന്ധുക്കളുടെ സ്വത്തിന് ഇവര്‍ക്ക് അര്‍ഹതയുണ്ടാകില്ല. ഹിന്ദു നിയമത്തില്‍ ഉള്‍പ്പെടുന്ന കൂട്ടുകുടുംബ സ്വത്തുക്കൾക്ക് മാത്രമേ ഈ വിധി ബാധകമാകൂ എന്നും കോടതി വ്യക്തമാക്കി. വേർപ്പെടുത്തിയ വിവാഹ ബന്ധങ്ങളിൽ ജനിച്ച കുട്ടികൾക്കും അവരുടെ അനന്തരാവകാശം ലഭിക്കാൻ അവകാശമുണ്ടെന്ന് വിധിച്ച രേവണ സിദ്ധപ്പ , മല്ലികാർജുൻ (2011) കേസിലെ രണ്ടംഗ ബെഞ്ച് വിധിയെ ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. 

Eng­lish Sum­ma­ry: Ille­gal mar­riage: Supreme Court says chil­dren have right to property

You may also like this video

Exit mobile version