താമരശേരി താലൂക്ക് ആശുപത്രിയില്‍ ഡോ. വിപിന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ശക്തമായ പ്രതിഷേധവും ഉത്കണ്ഠയും അറിയിച്ചു. ചികിത്സാ പിഴവ് ആരോപിച്ച് ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും ആക്രമിക്കുന്ന പ്രവണത ഇനിയും വച്ച് പൊറുപ്പിക്കാന്‍ കഴിയില്ല.
ആശുപത്രികളും ആരോഗ്യ സ്ഥാപനങ്ങളും പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിക്കണമെന്ന് ഐഎംഎ വര്‍ഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്.
കൂടാതെ മുന്‍ തീരുമാന പ്രകാരം നിലവില്‍ വരേണ്ട സുരക്ഷാ സംവിധാനങ്ങള്‍ ഇനിയും വൈകരുത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന തലത്തില്‍ വ്യാപക പ്രതിഷേധ യോഗങ്ങള്‍ നടക്കുമെന്നും തക്കതായ നടപടികള്‍ ഉണ്ടാകാത്ത പക്ഷം കടുത്ത പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങുവാന്‍ നിര്‍ബന്ധിക്കപ്പെടുമെന്നും സംസ്ഥാന പ്രസിഡന്റ് ഡോ. കെ എ ശ്രീവിലാസന്‍, സെക്രട്ടറി ഡോ. കെ ശശിധരന്‍ എന്നിവര്‍ അറിയിച്ചു.

