28 December 2025, Sunday

Related news

October 8, 2025
June 13, 2025
April 4, 2025
September 5, 2024
December 16, 2023
May 11, 2023
May 10, 2023
March 6, 2023

കര്‍ശന നടപടി വേണമെന്ന് ഐഎംഎ 

Janayugom Webdesk
തിരുവനന്തപുരം
October 8, 2025 9:29 pm
താമരശേരി താലൂക്ക് ആശുപത്രിയില്‍ ഡോ. വിപിന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ശക്തമായ പ്രതിഷേധവും ഉത്കണ്ഠയും അറിയിച്ചു. ചികിത്സാ പിഴവ് ആരോപിച്ച് ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും ആക്രമിക്കുന്ന പ്രവണത ഇനിയും വച്ച് പൊറുപ്പിക്കാന്‍ കഴിയില്ല.
ആശുപത്രികളും ആരോഗ്യ സ്ഥാപനങ്ങളും പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിക്കണമെന്ന് ഐഎംഎ വര്‍ഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്.
കൂടാതെ മുന്‍ തീരുമാന പ്രകാരം നിലവില്‍ വരേണ്ട സുരക്ഷാ സംവിധാനങ്ങള്‍ ഇനിയും വൈകരുത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന തലത്തില്‍ വ്യാപക പ്രതിഷേധ യോഗങ്ങള്‍  നടക്കുമെന്നും തക്കതായ നടപടികള്‍ ഉണ്ടാകാത്ത പക്ഷം കടുത്ത പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങുവാന്‍ നിര്‍ബന്ധിക്കപ്പെടുമെന്നും സംസ്ഥാന പ്രസിഡന്റ് ഡോ. കെ എ ശ്രീവിലാസന്‍, സെക്രട്ടറി ഡോ. കെ ശശിധരന്‍ എന്നിവര്‍ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.