പാകിസ്ഥാന് വായ്പ നൽകാനുള്ള അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്)യുടെ തീരുമാനത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ. പാകിസ്ഥാന് നൽകുന്ന പണം ഉപയോഗിക്കുന്നത് ഭീകരാക്രമണത്തിനാണെന്നും ഐഎംഎഫ് യോഗത്തിൽ ഇന്ത്യ കുറ്റപ്പെടുത്തി. ഇത് സംബന്ധിച്ച വോട്ടെടുപ്പിൽ നിന്നും ഇന്ത്യ വിട്ടു നിന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന് 100 കോടി ഡോളറാണ് ഐഎംഎഫ് വായ്പ നല്‍കുക. പാകിസ്ഥാന് നൽകുന്ന വായ്പകൾ പുനഃപരിശോധിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഐഎംഎഫ് നൽകുന്ന പണം പാകിസ്ഥാൻ ആസ്ഥാനമായുള്ള സംഘടനകൾ കള്ളപ്പണം വെളുപ്പിക്കലിനും, ഭീകരവാദ ധനസഹായത്തിനും ഉപയോഗിച്ചേക്കുമെന്ന ആശങ്ക ഇന്ത്യ പങ്കുവച്ചു.
പാകിസ്ഥാന് ഐഎംഎഫ് വായ്പ

