Site iconSite icon Janayugom Online

ഇന്ന്‌ മുതൽ അപേക്ഷിച്ചാൽ ഉടൻ കെട്ടിട നിർമ്മാണ പെർമിറ്റ്‌

സംസ്ഥാനത്തെ കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും അപേക്ഷിച്ചാലുടൻ പരിശോധനയില്ലാതെ കെട്ടിട നിർമ്മാണ പെർമിറ്റ് ഇന്ന് മുതൽ നൽകും. വീട് ഉൾപ്പെടെ 300 ചതുരശ്ര മീറ്റർ വരെയുള്ള ചെറുകിട നിർമ്മാണങ്ങൾക്ക്‌ അപേക്ഷിക്കുമ്പോൾ തന്നെ പെർമിറ്റ്‌ അനുവദിക്കാമെന്നതിന്റെ ഉത്തരവ്‌ ഇന്നലെ ഇറങ്ങി. അപേക്ഷയോടൊപ്പം സത്യവാങ്മൂലവും നൽകണം. കെട്ടിട ഉടമസ്ഥരുടെയും പ്ലാൻ തയാറാക്കി മേൽനോട്ടം വഹിക്കുന്ന ലൈസൻസികളുടെയും സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ ഓൺലൈനായാണ്‌ അപേക്ഷിക്കേണ്ടത്‌.

ലൈസൻസികൾ എം പാനൽഡ്‌ ആയിരിക്കണം. അല്ലാത്ത ലൈസൻസികളെ ജൂൺ 30 വരെ ‘ഡീംഡ്‌ എം പാനൽഡ്‌’ആയി പരിഗണിക്കും. ഇതിനകം എം പാനൽ ലിസ്റ്റിൽ ഇടം നേടണം. ശേഷം ഈ ഇളവ്‌ ഉണ്ടാകില്ല. വസ്തു­ത മറച്ചുവച്ചാണ് പെർമിറ്റ് നേടിയതെന്ന് തെളിഞ്ഞാൽ പിഴ, കെട്ടിടം പൊളിച്ചുനീക്കൽ, എം പാനൽ ഏജൻസി ലൈസൻസ് റദ്ദാക്കൽ എന്നീ നടപടികൾ സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക്‌ അധികാരവും നൽകിയിട്ടുണ്ട്‌. നഗരങ്ങളിൽ നടപ്പാക്കുന്ന ഈ സൗകര്യം അടുത്തഘട്ടമായി ഗ്രാമപഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും.

Eng­lish Summary;Immediate build­ing per­mit if you apply from today
You may also like this video

Exit mobile version