Site iconSite icon Janayugom Online

അബുദാബിയിൽ നിന്നും കടത്തികൊണ്ടു വന്നു; കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

കരിപ്പൂർ വിമാന താവളത്തിൽ വൻ ലഹരിവേട്ട. അബുദാബിയിൽ നിന്നും കടത്തികൊണ്ടു വന്ന 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് ആണ് പൊലീസ് പിടികൂടിയത്. സംഭവത്തില്‍ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. മട്ടന്നൂര്‍ ഇടവേലിക്കല്‍ കുഞ്ഞിപറമ്പത്ത് വീട്ടില്‍ റിജില്‍ (35), തലശ്ശേരി പെരുന്താറ്റില്‍ ഹിമം വീട്ടില്‍ റോഷന്‍ ആര്‍. ബാബു (33) എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. കഞ്ചാവ് എത്തിച്ച ആൾ രക്ഷപ്പെട്ടു. ഇയാൾക്കായി അന്വേഷണം നടക്കുകയാണ്.

Exit mobile version