Site iconSite icon Janayugom Online

തടവും പിഴയും വിലപോയില്ല; ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷം

വിലക്കുകള്‍ മറികടന്ന ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷം. വായു മലിനീകരണം കൂടാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ സംസ്ഥാനത്ത് പടക്കങ്ങള്‍ പൊട്ടിക്കുന്നതിന് ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിരുന്നു. നിരോധനം ലംഘിച്ച് പലയിടത്തും ജനങ്ങള്‍ പടക്കം പൊട്ടിച്ചതോടെ സംസ്ഥാനത്തെ വായു ഗുണനിലവാര സൂചിക 310 ആയി താഴ്ന്നു.

കഴിഞ്ഞ എട്ട് ദിവസമായി തുടരുന്ന ഡല്‍ഹിയിലെ വായു മലിനീകരണ നില വീണ്ടും രൂക്ഷമായതോടെ പലര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വായു മലിനീകരണ സാധ്യതാ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ നിരോധന ഉത്തരവ് ലംഘിച്ച് പടക്കം പൊട്ടിച്ചാല്‍ ആറ് മാസം വരെ തടവും 200 രൂപ പിഴയും ലഭിക്കുമെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് പ്രസ്താവന ഇറക്കിയിരുന്നു.

Eng­lish sum­ma­ry; Impris­on­ment and fines were not worth it; Air pol­lu­tion is severe in Delhi

You may also like this video;

Exit mobile version