Site iconSite icon Janayugom Online

രാജ്യസുരക്ഷയുടെ പേരില്‍ ആജീവനാന്തം ജയിലിലടയ്ക്കാനാകില്ല; സുപ്രീം കോടതി

അന്വേഷണം അനന്തമായി നീളുന്ന സാഹചര്യത്തില്‍, രാജ്യസുരക്ഷയുടെ പേരില്‍ വ്യക്തികളെ അനിശ്ചിതകാലത്തേക്ക് ജയിലിലടയ്ക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. 

കന്നുകാലി കള്ളക്കടത്ത് കേസില്‍ മൊഹമ്മദ് ഇമാനുള്‍ ഹഖിന് ജാമ്യം നല്‍കിക്കൊണ്ടുള്ള ഉത്തരവിലാണ് പരമോന്നത കോടതിയുടെ നിരീക്ഷണം. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള വലിയ ഗൂഢാലോചന നടന്നതായുള്ള ഊഹങ്ങളുടെ അടിസ്ഥാനത്തില്‍, ഏജന്‍സികളുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണങ്ങളുടെ പേരില്‍ മാത്രം ആരെയും ദീര്‍ഘകാലത്തേക്ക് തടവിലിടാന്‍ കഴിയില്ലെന്നാണ് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഢ്, ദിനേശ് മഹേശ്വരി എന്നിവര്‍ വ്യക്തമാക്കിയത്. 

ജാമ്യം നിഷേധിച്ചുകൊണ്ടുള്ള കല്‍ക്കട്ട ഹൈക്കോടതിയുടെ വിധിക്കെതിരെയാണ്, ഇന്ത്യ‑ബംഗ്ലാദേശ് അതിര്‍ത്തിയിലെ കോടിക്കണക്കിന് രൂപയുടെ കന്നുകാലി കള്ളക്കടത്ത് കേസില്‍ മുഖ്യ കുറ്റാരോപിതനായ ഹഖ് സുപ്രീം കോടതിയെ സമീപിച്ചത്.
eng­lish summary;Imprisonment for life in the name of nation­al secu­ri­ty; Supreme Court
you may also like this video;

Exit mobile version