Site iconSite icon Janayugom Online

ഡല്‍ഹിയിലെ വായുനിലവാരത്തില്‍ പുരോഗതി

മഴ പെയ്തതിനെത്തുടര്‍ന്ന് രാജ്യ തലസ്ഥാനത്തെ വായുനിലവാരത്തില്‍ നേരിയ പുരോഗതി. നഗരത്തിലെ ശരാശരി വായു ഗുണനിലാവാര സൂചിക (എക്യുഐ) 312ആയി കുറഞ്ഞു. തിങ്കളാഴ്ച ഇത് 395 ആയിരുന്നു. അന്തരീക്ഷ മലിനീകരണം അതീവ രൂക്ഷമായതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നിയന്ത്രണ നടപടികളുടെ (ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍) അവസാന ഘട്ടം പിന്‍വലിച്ചു. ഡല്‍ഹിക്ക് പുറത്ത് രജിസ്റ്റര്‍ ചെയ്ത ഡീസലില്‍ ഓടുന്ന ലൈറ്റ് കൊമേഴ്സ്യല്‍ വാഹനങ്ങള്‍ക്ക് (എല്‍സിവി) ഏര്‍പ്പെടുത്തിയ നിരോധനവും കമ്മിഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ് (സിഎക്യുഎം) പിന്‍വലിച്ചു. ഡൽഹിയിലെ നിർമ്മാണ‑പൊളിക്കൽ പ്രവർത്തനങ്ങള്‍ പുനരാരംഭിക്കാനും കമ്മിഷൻ അനുമതി നല്‍കി.

ഡൽഹി സർക്കാരും കാൺപൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും (ഐഐടി) സംയുക്തമായി നടത്തിയ പഠനത്തിൽ തലസ്ഥാനത്തെ വായു മലിനീകരണത്തിന്റെ 38 ശതമാനവും വാഹനങ്ങൾ പുറന്തള്ളുന്നുവെന്നാണ് കണ്ടെത്തല്‍. അയൽ സംസ്ഥാനങ്ങളിലെ വിളവെടുപ്പിന് ശേഷമുള്ള കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നതും വായുനിലവാരം രൂക്ഷമാക്കുന്നുണ്ട്. 

Eng­lish Summary:Improvement in air qual­i­ty in Delhi
You may also like this video

Exit mobile version