Site iconSite icon Janayugom Online

രക്ത പരിശോധന ഫലത്തിൽ പുരോഗതി; മാർപാപ്പയുടെ ആരോഗ്യനില തൃപ്തികരം

ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അടുത്തിടെ നടത്തിയ രക്തപരിശോധനയുടെ ഫലങ്ങളിൽ നേരിയ പുരോഗതിയുണ്ടെന്നും വത്തിക്കാൻ അറിയിച്ചു. 88 കാരനായ ഫ്രാൻസിസ് മാർപാപ്പ റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് അദ്ദേഹത്തിന് ശ്വാസതടസ്സം അനുഭവപ്പെട്ടു.

ഇതിനെ തുടർന്നാണ് അദ്ദേഹത്തെ ഫെബ്രുവരി 14 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .രണ്ടോ അതിലധികമോ സൂക്ഷ്മാണുക്കൾ ഉൾപ്പെടുമ്പോൾ പോപ്പിന് പോളിമൈക്രോബിയൽ അണുബാധയുണ്ടെന്ന് വത്തിക്കാൻ മുമ്പ് പറഞ്ഞിരുന്നു, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയിൽ ഉൾപ്പടെയുള്ള ലോകനേതാക്കൾ അദ്ദേഹത്തിന് എത്രയും വേഗം രോഗം ഭേദമാകട്ടെ എന്ന് ആശംസിച്ച് സന്ദേശം അയച്ചു . 

Exit mobile version