Site iconSite icon Janayugom Online

ശബ്ദസന്ദേശം ചോര്‍ന്ന വിഷയത്തില്‍ സുരക്ഷാഭീഷണിയെന്ന് ഇമ്രാന്‍ ഖാന്‍

പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ഒ‌ാഫീസില്‍ നിന്നും ടെലിഫോണ്‍ സന്ദേശം ചോര്‍ന്ന വിഷയത്തില്‍ ഗുരുതര ആരോപണങ്ങളുമായി മുന്‍ പ്രധാനമന്ത്രി കൂടിയായ ഇമ്രാന്‍ ഖാന്‍. ഔദ്യോഗിക വിവരങ്ങള്‍ അടങ്ങുന്ന ടെലിഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ന്നത് രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഖാന്‍ ആരോപിച്ചു.
പാകിസ്ഥാന്‍ രാഷ്ട്രൂീയ പാര്‍ട്ടിയായ തെഹരീക്-ഇ-ഇന്‍സാഫ് ടെലിഫോണ്‍ സംഭാഷണം ചോര്‍ന്ന വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെതിരെ ക്രിമിനല്‍ കുറ്റം ചാര്‍ത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
അതിനിടെ, ജില്ലാ ജഡ്ജിക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടത്തിയ പരമാര്‍ശവുമായി ബന്ധപ്പെട്ട കേസില്‍ ഇമ്രാന്‍ ഖാന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. വനിതാ ജ‍ഡ്ജി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഖാനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

Eng­lish Sum­ma­ry: Imran Khan said that there is a secu­ri­ty threat in the mat­ter of the leaked audio message
You may also like this video;

Exit mobile version