തോഷഖാന അഴിമതി കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ തടവുശിക്ഷ മരവിപ്പിച്ചു. ഇസ്ലാമാബാദ് ഹൈക്കോടതിയാണ് നടപടി. ഇതോടെ ഇമ്രാന്‍ ഉടന്‍ ജയില്‍മോചിതനായേക്കുമെന്നാണ് വിവരം.ചീഫ് ജസ്റ്റിസ് അമീര്‍ ഫറൂഖ് അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഇമ്രാന്‍ ഖാന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങള്‍ അനധികൃതമായി വിറ്റുവെന്നായിരുന്നു ഇമ്രാന്‍ ഖാനെതിരായ കേസ്.
വിഷയത്തില്‍ ഇമ്രാന്‍ ഖാന്‍ കുറ്റകാരന്‍ ആണെന്ന് കണ്ടെത്തിയ ഇസ്ലാമബാദ് വിചാരണ കോടതി 3 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു. എന്നാല്‍ വിചാരണ കോടതിയുടെ വിധിക്കെതിരെ ഇമ്രാന്‍ ഖാന്‍ ഇസ്ലാമബാദ് ഹൈ കോടതിയില്‍ അപ്പീല്‍ നല്‍കി. അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി തടവ് ശിക്ഷ താല്കാലികമായ മരവിപ്പിക്കുകയായിരുന്നു. നേരത്തെ തോഷഖാന കേസില്‍ കുറ്റക്കാരനായി കണ്ടെത്തിയ വിചാരണ കോടതി തടവ് ശിക്ഷയോടൊപ്പം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ഇമ്രാനെ അഞ്ച് വര്‍ഷത്തേക്ക് അയോഗ്യനാക്കിയിരുന്നു.
English Summary: Imran Khan’s Graft Conviction Overturned in Court
You may also like this video