കോഴിക്കോട് മേപ്പയൂരിൽ കല്യാണ വീട്ടിൽ വരന്റെയും വധുവിന്റെയും ബന്ധുക്കളും സുഹൃത്തുക്കളും തമ്മിൽ കൂട്ടത്തല്ല്. വരനൊപ്പമെത്തിയ സംഘം മേപ്പയ്യൂരിലുള്ള വധുവിന്റെ വീട്ടിലെത്തിയപ്പോൾ പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍തക്കമാണ് തല്ലില്‍ കലാശിച്ചത്.
പടക്കം വീണത് അയൽവാസിയുടെ വീട്ടിലേക്കാണെന്ന് കൂടിയായതോടെ ഇത് നാട്ടുകാരിൽ ഒരു വിഭാഗം ചോദ്യം ചെയ്തു. ഇതോടെ വരനൊപ്പമെത്തിയ സംഘത്തിലെ ഒരു കൂട്ടം യുവാക്കളും നാട്ടുകാരും തമ്മിൽ കൂട്ടത്തല്ലായി. സംഘർഷത്തിൽ ഇരുപതോളം പേർക്ക് നിസ്സാര പരിക്കേറ്റു. പിന്നീട് നാട്ടുകാർ തന്നെ ഇരുവിഭാഗത്തെയും വിളിച്ചിരുത്തി. വിവാഹ വീടായതിനാൽ പ്രശ്നം നാട്ടുകാർ തന്നെ ഒത്തുതീർപ്പാക്കി. പരാതി ഇല്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.
English Summary: clash at marriage house meppayur kozhikode
You may also like this video

