മെയ് മാസം ഒന്നു മുതൽ അബുദാബിയിൽ വാഹനത്തിൻറെ വേഗം 120 കിലോമീറ്ററിൽ കുറഞ്ഞാൽ പിഴ. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലാണ് സ്പീഡ് നിയമം കർശനമായി നടപ്പിലാക്കുന്നത്. സ്പീഡ് 120 ൽ കുറയ്ക്കുന്നവർക്ക് 400 ദിർഹം (ഏകദേശം ഒൻപതിനായിരം രൂപ) ആണ് പിഴയായി ഈടാക്കുക. ഇടതു വശത്തെ രണ്ട് ട്രാക്കുകളിൽ ഉയർന്ന വേഗം 140 ഉം കുറഞ്ഞ വേഗം 120 ഉം ആയിരിക്കും.
വേഗം കുറച്ച് ഓടിക്കുവാൻ താല്പര്യമുള്ളവർക്ക് മൂന്നാമത്തേയൊ നാലാമത്തോയൊ ട്രാക്ക് തിരഞ്ഞെടുക്കാം. ഈ ട്രാക്കുകളിൽ വേഗപരിധിയില്ല. ഭാരമേറിയ വാഹനങ്ങൾ റോഡിന്റെ വലതുവശത്തുള്ള ട്രാക്ക് മാത്രമാണ് ഉപയോഗിക്കുവാൻ അനുവദിച്ചിട്ടുള്ളത്. ഇന്നുമുതൽ മിനിമം സ്പീഡ് സംബന്ധിച്ച മുന്നറിയിപ്പ് റോഡിൻറെ വശങ്ങളിൽ പ്രദർശിപ്പിക്കും എന്ന് അബൂദാബി പൊലീസ് അറിയിച്ചു.
English Summary;In Abu Dhabi, if the vehicle speed falls below 120 kmph, the fine will be 400 dirhams
You may also like this video