Site iconSite icon Janayugom Online

ആലപ്പുഴയിൽ മദപ്പാടിലായിരുന്ന ആന കുത്തി; പാപ്പാൻ ആശുപത്രിയിൽ

ആലപ്പുഴയിൽ മദപ്പാടിലായിരുന്ന ആന പാപ്പാനെ കുത്തി. ഹരിപ്പാട് സ്കന്ദൻ എന്ന ആനയാണ് രണ്ടാം പാപ്പാൻ കരുനാഗപ്പള്ളി സ്വദേശി മണികണ്ഠനെ കുത്തിയത്. ആനയെ അഴിക്കാൻ മുകളിൽ കയറിയ പാപ്പാനെ കുലുക്കി താഴെയിട്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പാപ്പാനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശേഷം ആനത്തറിയിലേക്ക് കൊണ്ടു വരുന്നതിനിടെ ആന വീണ്ടും മറ്റൊരാളെ കൂടി കുത്തി.

 

പകരം വന്ന പാപ്പാനെയാണ് ആന ആക്രമിച്ചത്. സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ആനയാണ് ഹരിപ്പാട് സ്കന്ദൻ. ആനയെ മദപ്പാടിനെ തുടർന്ന് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കെട്ടിയിട്ടിരിക്കുകയായിരുന്നു. അവിടെ നിന്നും ചങ്ങല അഴിച്ചുമാറ്റുന്നതിനിടെയാണ് പാപ്പാന് കുത്തേൽക്കുന്നത്. മുകളിൽ കയറിയ പാപ്പാനെ കുലുക്കി താഴെയിട്ട ശേഷമാണ് കുത്തിയത്. ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന ആളുകൾ ഇയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

Exit mobile version