Site iconSite icon Janayugom Online

ആലപ്പുഴയില്‍ തിരുവന്‍വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തു ഡിവിഷനും കായംകുളം നഗരസഭയിലെ 32ആം വാര്‍ഡും ബിജെപി നിലനിര്‍ത്തി

BJPBJP

ബ്ലോക്ക് പഞ്ചായത്ത് തിരുവന്‍വണ്ടൂര്‍ ഡിവിഷന്‍ ബിജെപി നിലനിര്‍ത്തി. 1452 വോട്ടുകള്‍ക്കാണ് ബിജെപിയുടെ സുജന്യ ഗോപി വിജയിച്ചത്. ബിജെപി 2672 വോട്ടുകള്‍ നേടി. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എസ് സുനില്‍കുമാര്‍ 1220 വോട്ടുകളും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ഓമനക്കുട്ടന്‍ 1047വോട്ടുകളും നേടി.

ബിജെപി അംഗമായിരുന്ന ടി ഗോപി അന്തരിച്ചതിനെതുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് . കായംകുളം നഗരസഭ 32-ാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ സന്തോഷ് കണിയാംപറമ്പിൽ (469) വിജയിച്ചു. എൽഡിഎഫിന്റെ ടി എ നാസർ (282) രണ്ടാമതായി. 

യുഡിഎഫിന്റെ ടെൻസി അജയൻ (186) മൂന്നാമതായി. ബിജെപിയിലെ അശ്വനി ദേവ് അപകടത്തെത്തുടർന്ന് കൗൺസിൽ യോഗത്തിൽ പങ്കെടുക്കാത്തതിനാൽ തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യനാക്കിയതോടെയാണ്‌ വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്‌. 

Eng­lish Summary:
In Alap­puzha: BJP retained Trivan­drum block pan­chay­at divi­sion and 32nd ward of Kayamku­lam municipality.

You may also like this video:

Exit mobile version