അട്ടപ്പാടി കള്ളക്കര പ്രദേശത്ത് വനത്തിൽ വീട്ടിക്കുണ്ട് ചാവടിയൂർ മേഖലയിൽനിന്നും 300 മീറ്റർ മാറി കൊമ്പനാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തി. ശനി വൈകിട്ട് നാലോടെയാണ് ജഡം കണ്ടെത്തിയത്. 12 വയസ്സ് തോന്നിക്കുന്ന കാട്ടുകൊമ്പന് നെഞ്ചിലും മുഖത്തും ആഴമുള്ള മുറിവുള്ളതായും സ്ഥല പരിശോധനയിൽ കാട്ടാനക്കൂട്ടത്തിന്റെ സാന്നിധ്യം ബോധ്യപ്പെട്ടതായും വനപാലകർ പറഞ്ഞു. പ്രാഥമിക പരിശോധനയിൽ കാട്ടാനകൾ തമ്മിലുള്ള കുത്തുകൂടലിന്റെ ഭാഗമായിട്ടാകാം മുറിവുകളുണ്ടായതെന്ന് കരുതുന്നു. ജീവനക്കാർ ജഡം പോസ്റ്റ്‌മോർട്ടം നടത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. നാട്ടുകാർക്കിടയിൽ ചുരുളി എന്ന് വിളിപ്പേരുള്ള ആനയാണിതെന്നും സംശയമുണ്ട്.
അട്ടപ്പാടിയിൽ കാട്ടാന ചരിഞ്ഞനിലയിൽ

