ക്രിസ്ത്യൻ സമൂഹം നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച് ഛത്തീസ്ഗഢിലെ റായ്പൂരിലെ പള്ളിക്കുനേരെ ആക്രമണം. വിശ്വ ഹിന്ദു പരിഷത്തും (വിഎച്ച്പി), ബജ്രംഗ്ദൾ പ്രവർത്തകരുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. പള്ളി അടിച്ചുതകര്‍ക്കുകയും ആളുകളെ ശാരീരികമായി ആക്രമിക്കുകയും പള്ളിക്കുള്ളിൽ ഹനുമാൻ ചാലിസ ചൊല്ലുകയും ചെയ്തു. പൊലീസ് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്.
കഴിഞ്ഞമാസം മതപരിവര്‍ത്തനം ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ ജയിലിടച്ച സംഭവം വിവാദമായിരുന്നു. ഇതിനിടെയാണ് വീണ്ടും നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് വീണ്ടും പള്ളി ആക്രമിച്ചിരിക്കുന്നത്. സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന ക്രിസ്ത്യന്‍ പീഡനങ്ങളില്‍ ന്യൂനപക്ഷ സമുദായം ആകെ ആശങ്കയിലാണ്.
English summary: in Chhattisgarh Christian church attacked
you may also like this video:

