23 January 2026, Friday

Related news

January 23, 2026
January 23, 2026
January 17, 2026
January 12, 2026
January 11, 2026
January 10, 2026
January 3, 2026
January 2, 2026
December 29, 2025
December 27, 2025

ഛത്തീസ്ഗഢില്‍ ക്രിസ്ത്യന്‍ പള്ളി ആക്രമിച്ചു

Janayugom Webdesk
റായ്പൂർ
August 17, 2025 9:37 pm

ക്രിസ്ത്യൻ സമൂഹം നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച് ഛത്തീസ്ഗഢിലെ റായ്പൂരിലെ പള്ളിക്കുനേരെ ആക്രമണം. വിശ്വ ഹിന്ദു പരിഷത്തും (വിഎച്ച്പി), ബജ്രംഗ്ദൾ പ്രവർത്തകരുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. പള്ളി അടിച്ചുതകര്‍ക്കുകയും ആളുകളെ ശാരീരികമായി ആക്രമിക്കുകയും പള്ളിക്കുള്ളിൽ ഹനുമാൻ ചാലിസ ചൊല്ലുകയും ചെയ്തു. പൊലീസ് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്.

കഴിഞ്ഞമാസം മതപരിവര്‍ത്തനം ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ ജയിലിടച്ച സംഭവം വിവാദമായിരുന്നു. ഇതിനിടെയാണ് വീണ്ടും നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് വീണ്ടും പള്ളി ആക്രമിച്ചിരിക്കുന്നത്. സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന ക്രിസ്ത്യന്‍ പീഡനങ്ങളില്‍ ന്യൂനപക്ഷ സമുദായം ആകെ ആശങ്കയിലാണ്.

Eng­lish sum­ma­ry: in Chhat­tis­garh Chris­t­ian church attacked
you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.