ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരക്പൂരില്‍ മുസ്‌ലിം പേരുള്ള ഗ്രാമങ്ങളുടെ പേരുമാറ്റി വാര്‍ഡ് പുനര്‍നിര്‍ണയം. പത്തിലേറെ ഗ്രാമങ്ങളുടെ പേരുമാറ്റിയിട്ടുണ്ട്. ഗോരഖ്പൂരിലെ വാര്‍ഡുകളുടെ എണ്ണം 80 ആയി ഉയര്‍ത്തുകയും ചെയ്തു. ഒരാഴ്ചയ്ക്കകം ജനങ്ങള്‍ക്ക് എതിര്‍പ്പുകള്‍ സമര്‍പ്പിക്കാമെന്നും അവ തീര്‍പ്പാക്കിയ ശേഷം അതിര്‍ത്തി നിര്‍ണയത്തിന് അനുമതി നല്‍കുമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇലാഹിബാഗ്, ജാഫ്ര ബസാര്‍, ഇസ്മായില്‍പൂര്‍ എന്നീ ഗ്രാമങ്ങള്‍ ഇനിമുതല്‍ യഥാക്രമം ബന്ധു സിങ് നഗര്‍, ആത്മാറാം നഗര്‍, സാഹബ്ഗഞ്ച് എന്നീ പേരുകളിലായിരിക്കും അറിയപ്പെടുക. മിയാ ബസാര്‍, മുഫ്തിപൂര്‍, അലിനഗര്‍, തുര്‍ക്ക്മാന്‍പൂര്‍, റസൂല്‍പൂര്‍, ഹൂമയൂണ്‍പൂര്‍ നോര്‍ത്ത്, ഗോസിപൂര്‍വ, ദാവൂദ്പൂര്‍, ഖാസിപൂര്‍, ചക്‌സ ഹുസൈന്‍ തുടങ്ങിയ ഗ്രാമങ്ങളുടെ പേരാണ് മാറ്റിയിരിക്കുന്നത്. ശിവ് സിംഗ് ചേത്രി, ബാബാ ഗംഭീര്‍ നാഥ്, ബാബാ രാഘവ്ദാസ്, ഡോ രാജേന്ദ്ര പ്രസാദ്, മദന്‍ മോഹന്‍ മാളവ്യ തുടങ്ങിയ വ്യക്തികളുടെ പേരിലാണ് ഇനി വാര്‍ഡുകള്‍ അറിയപ്പെടുകയെന്ന് മേയര്‍ സീതാറാം ജയ്‌സ്വാള്‍ പറഞ്ഞു.
പുതിയ നീക്കത്തില്‍ വിമര്‍ശനവുമായി സമാജ്‌വാദി പാര്‍ട്ടി, കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. പേരുമാറ്റം ധ്രുവീകരണത്തിനുള്ള ശ്രമമാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവും ഇസ്മായില്‍പൂര്‍ കോര്‍പ്പറേഷന്‍ അംഗവുമായ ഷഹാബ് അന്‍സാരി ആരോപിച്ചു. പേരുമാറ്റം വഴി സര്‍ക്കാരിന് എന്തുനേട്ടമാണെന്ന് മനസ്സിലാകുന്നില്ലെന്നും വെറും പണം പാഴാക്കലാണെന്നും കോണ്‍ഗ്രസ് നേതാവ് തലത് അസീസ് പറഞ്ഞു.
English Summary: In Gorakhpur, Muslim names of wards are also being changed
You may like this video also