Site iconSite icon Janayugom Online

ആന്തരിക രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ; സംവിധായകൻ ഷാഫിയുടെ നില ഗുരുതരം

ആന്തരിക രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സംവിധായകൻ ഷാഫിയുടെ നില ഗുരുതരവസ്ഥയിൽ.ഷാഫി അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഈ മാസം 16നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്റർ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തുന്നത്. 

വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് ഷാഫിയെ ചികിത്സിക്കുന്നത്.മലയാളത്തിൽ നിരവധി ബോക്‌സോഫീസ് ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് ഷാഫി. രണ്ട് പതിറ്റാണ്ട് നീണ്ട തന്റെ കരിയറിൽ ഒരു തമിഴ് സിനിമയടക്കം 18 സിനിമകൾ സംവിധാനം ചെയ്തു. 2022 ൽ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആണ് അവസാന സിനിമ.

Exit mobile version