ഹൈദരാബാദിൽ 17കാരിയെ കാറിനുള്ളിൽ വച്ച് വിദ്യാർത്ഥികൾ കൂട്ടബലാത്സംഗം ചെയ്‌തു. പെൺകുട്ടിയെ പബ്ബില്‍ വച്ച് പരിചയപ്പെട്ട വിദ്യാർത്ഥികളാണ് വീട്ടിലേക്ക് മടങ്ങവെ പീഡിപ്പിച്ചത്. സുഹൃത്തിനൊപ്പമാണ് ശനിയാഴ്ച പെൺകുട്ടി പബ്ബിൽ എത്തിയത്. സുഹൃത്ത് നേരത്തെ പോയതിനാൽ തനിച്ചായ പെൺകുട്ടിയെ വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്‌ത് യുവാക്കൾ കൂടെകൂട്ടുകയായിരുന്നു. പിന്നീട് ജൂബിലി ഹിൽസ് ഏരിയയിൽ എത്തിയ സംഘം അവിടെ കാർ പാർക്ക് ചെയ്‌ത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടിയുടെ കഴുത്തിൽ മുറിവ് കണ്ട് രക്ഷിതാക്കൾ ചോദിച്ചപ്പോളാണ് ആക്രമവിവരം പുറത്ത് പറയുന്നത്. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. എംഎൽഎയുടെ മകനടക്കം കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് എൻഡി ടിവി റിപ്പോർട്ട് ചെയ്യുന്നു.
English Summary:In Hyderabad, a 17-year-old girl was gang-raped by students inside car
You may also like this video