Site iconSite icon Janayugom Online

ഇടുക്കിയില്‍ മരം തലയില്‍ വീണ് വിനോദയാത്രക്കെത്തിയ സംഘത്തിലെ കുട്ടിക്ക് ദാരണാന്ത്യം

ഇടുക്കിയില്‍ മരം വീണ് ശ്രീലങ്കൻ അഭയാർത്ഥി മരിച്ചു. തേനി ജില്ലയിലെ കമ്പത്തിന് സമീപം സുരുളി വെള്ളച്ചാട്ടത്തിൽ കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് പോയ പെൺകുട്ടിയാണ് മരം വീണ് മരിച്ചത്. ശ്രീലങ്കൻ സ്വദേശിനി 15 വയസുള്ള ബെമിനയാണ് മരിച്ചത്. തിരുവള്ളൂർ ജില്ലയിലെ പെട്ടിക്കുപ്പത്തുള്ള ശ്രീലങ്കൻ അഭയാർഥി ക്യാമ്പിൽ താമസിക്കുന്ന നിക്‌സൺ (47) ഭാര്യ കൃഷ്ണമാല, മകൾ ബെമിന (15), മകൻ ഡെലോൺ ആൻഡേഴ്സൺ (8) എന്നിവർക്കൊപ്പം വിനോദ യാത്രയ്ക്കായി സുരളിയിൽ എത്തിയതായിരുന്നു കുട്ടി.സുരുളി വെള്ളച്ചാട്ടത്തിൽ കുളിച്ച് തിരികെ നടക്കുന്നതിനിടെ വെണ്ണിയാറുപാലത്ത് വനത്തിലെ ഉയരമുള്ള മരത്തിന്റെ ശിഖരം ഒടിഞ്ഞ് വിദ്യാർഥിനി ബെമിനയുടെ തലയിൽ വീണു ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.

വനംവകുപ്പ് വിവരം അറിയിച്ചതിനെ തുടർന്ന് വിദ്യാർത്ഥിയെ കമ്പം സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കുവാനായില്ല. രായപ്പൻപട്ടി പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കമ്പം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ചെന്നൈ നീലങ്ങരൈയിൽ കാർ ഡ്രൈവറായി ജോലി നോക്കുകയാണ് പിതാവ് നിക്‌സൺ. ബെമിന നീലങ്ങരയിലെ സ്വകാര്യ സ്‌കൂളിൽ പത്താം ക്ലാസ് പൂർത്തിയാക്കി.

You may also like this video

Exit mobile version