Site iconSite icon Janayugom Online

ജാർഖണ്ഡിൽ ആദിവാസി ഗ്രാമത്തലവനെ കൊലപ്പെടുത്തിയ സംഭവം; ഏഴ് പേരെ അറസ്റ്റ് ചെയ്തു

ജാർഖണ്ഡിൽ ആദിവാസി ഗ്രാമത്തലവെ കൊലപ്പെടുത്തിയ സംഭവത്തിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തു. 2024ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഖുന്തി സീറ്റിൽ നിന്ന് അബുവ ജാർഖണ്ഡ് പാർട്ടിക്കായി (എജെപി) മത്സരിച്ച സോമ മുണ്ടയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. 22ഗ്രാമങ്ങളുടെ പരമ്പരാഗത തലവനായ’ആദേൽ സംഗ പധ രാജ’പദവിയിൽ ഇരിക്കുന്ന വ്യക്തിയാണ് മുണ്ട. 

ജനുവരി ഏഴിന് ഭാര്യയോടൊപ്പം മോട്ടോർ സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അദ്ദേഹം വെടിയേറ്റ് മരിച്ചത്. വെടുയുണ്ട നെഞ്ചിലാണ് തുളച്ച് കയറിയത്. പിന്നാലെ ആശുപത്രിയിൽ വെച്ച് അദ്ദേഹം മരിക്കുകയായിരുന്നു. ഖുന്തി പൊലീസ് സ്റ്റേഷൻ പ്രദേശത്തെ ജിയാരപ്പ ഗ്രാമത്തിൽ ആദിവാസികൾ വിശുദ്ധമായി കരുതുന്ന 3.16ഏക്കർ ഭൂമിയെച്ചൊല്ലി ഒരു തര്‍ക്കം നിലനിന്നിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് വിശദീകരിച്ചു. പ്രധാന പ്രതി ഉൾപ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ രണ്ട് പേ‍ര്‍ ചേര്‍ന്നാണ് വെടിവെപ്പ് നടത്തിയത് എന്നും പൊലീസ് പറഞ്ഞു. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട മറ്റ് ചിലരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ് എന്നും പൊലീസ് കൂട്ടിചേർത്തു.

Exit mobile version