Site iconSite icon Janayugom Online

കര്‍ണാടകയിലും നയപ്രഖ്യാപനം വായിക്കാതെ ഗവര്‍ണര്‍

നയപ്രഖ്യാപന പ്രസംഗം മുഴുവൻ വായിക്കാതെ കർണാടക ഗവർണർ താവര്‍ചന്ദ് ഗെഹ്‌ലോട്ട് നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. 11 ഖണ്ഡികകളുള്ള നയപ്രഖ്യാപന പ്രസംഗത്തിലെ രണ്ട് വരികൾ മാത്രമാണ് അദ്ദേഹം വായിച്ചത്.കർണാടകയുടെ സാമ്പത്തിക, സാമൂഹിക, വികസനം ഇരട്ടിയാക്കുന്നതിൽ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മാത്രം വ്യക്തമാക്കി അദ്ദേഹം പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു. ഗവർണറുടെ നടപടിയിൽ പ്രതിഷേധവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി. 

ഗവർണർ കേന്ദ്രത്തിന്റെ കളിപ്പാവയാകരുതെന്നും നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. അനുച്ഛേദം 176, 163 എന്നിവയുടെ ലംഘനമാണ് ഗവർണർ നടത്തിയിരിക്കുന്നത്. ഭരണഘടന പ്രകാരമുള്ള ചുമതലകൾ ഗവർണർ നിർവഹിച്ചില്ലെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.കേന്ദ്രസർക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള നയപ്രഖ്യാപനം വായിക്കില്ലെന്ന് ഗവർണർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

Exit mobile version